എം ജി സര്‍വ്വകലാശാല ബിരുദ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഒന്നിന് പ്രവേശനം ഉറപ്പാക്കണം. 

 

കോട്ടയം: എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് നാലിനകം പ്രവേശനം ഉറപ്പാക്കണം. ഓണ്‍ലൈനായി സര്‍വകലാശാലയില്‍ ഫീസടച്ച് അലോട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് കൈവശം വയ്ക്കണം. തുടര്‍ന്ന് കോളജുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. 

കോവിഡ് 19 വ്യാപനംമൂലം പൂര്‍ണമായും ഓണ്‍ലൈന്‍ മാതൃകയിലാണ് പ്രവേശന നടപടികള്‍. അലോട്‌മെന്റ് ലഭിച്ചവര്‍ കോളേജുകളില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. താല്‍ക്കാലിക പ്രവേശനം തെരഞ്ഞെടുത്തവര്‍ കോളജുകളില്‍ ഫീസടയ്‌ക്കേണ്ടതില്ല. ഇത്തരത്തില്‍ താല്‍ക്കാലിക പ്രവേശനം ലഭിച്ചവരില്‍ നിന്നും കോളജുകള്‍ ഫീസ് വാങ്ങാന്‍ പാടുള്ളതല്ല. സ്ഥിര/ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ കോളേജുകള്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുമാണ്.