പുലര്‍ച്ചെ കാണാതായ യുവതിയുടെ മൃതദേഹം പാറക്കുളത്തില്‍; ഭര്‍ത്താവ് മരിച്ചത് ഒരാഴ്ച മുന്‍പ്
തിരുവനന്തപുരം: പുലര്‍ച്ചെ കാണാതായ യുവതിയുടെ മൃതദേഹം പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി. തിരുവനന്തപുരം, പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുനയാണ് (22) മരിച്ചത്. ചിറ്റിക്കരയിലെ പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മിഥുനയുടെ ഭര്‍ത്താവ് സൂരജ് ഒരാഴ്ച മുന്‍പ് അപകടത്തില്‍ മരിച്ചിരുന്നു.
ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതലാണ് മിഥുനയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടത്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സെപ്റ്റംബര്‍ 5നായിരുന്നു വാഹനാപകടത്തില്‍ സൂരജ് മരിച്ചത്. നഴ്സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ മുട്ടത്തറ ദേശീയപാതയില്‍വെച്ച് ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. ഏഴ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.