മോഡി ഗാന്ധിജിയെ അപമാനിച്ചു: സുധീരൻ

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പേര് ശരിയായി പറയാൻ സാധിക്കാഞ്ഞത് കടുപ്പമായിപ്പോയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. പേര് തെറ്റായി ഉച്ഛരിച്ചതിലൂടെ അദ്ദേഹത്തെ മോഡി അപമാനിക്കുകയാണെന്നും സുധീരൻ പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസമാണ് മോഡി ഗാന്ധിജിയുടെ പേര് തെറ്റായി ഉച്ഛരിച്ചത്. 'മോഹൻദാസ് കരംചന്ദ് ഗാന്ധി'യെന്നതിന് പകരം 'മോഹൻലാൽ കരംചന്ദ് ഗാന്ധി' എന്നാണ് മോഡി പറഞ്ഞത്.
 

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പേര് ശരിയായി പറയാൻ സാധിക്കാഞ്ഞത് കടുപ്പമായിപ്പോയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. പേര് തെറ്റായി ഉച്ഛരിച്ചതിലൂടെ അദ്ദേഹത്തെ മോഡി അപമാനിക്കുകയാണെന്നും സുധീരൻ പറഞ്ഞു.

അമേരിക്കൻ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസമാണ് മോഡി ഗാന്ധിജിയുടെ പേര് തെറ്റായി ഉച്ഛരിച്ചത്. ‘മോഹൻദാസ് കരംചന്ദ് ഗാന്ധി’യെന്നതിന് പകരം ‘മോഹൻലാൽ കരംചന്ദ് ഗാന്ധി’ എന്നാണ് മോഡി പറഞ്ഞത്. ന്യൂയോർക്ക് മാഡിസൻ സ്‌ക്വയറിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പേര് മാറി പോയത്.