വിശുദ്ധപദവി പ്രഖ്യാപനം; വത്തിക്കാനിലെത്തിയ നൂറോളം മലയാളികൾ മുങ്ങി?

ചാവറയച്ചനേയും ഏവുപ്രാസ്യമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിന് വത്തിക്കാനിലെത്തിയ സ്ത്രീകളടക്കം നൂറോളം മലയാളികൾ മുങ്ങിയതായി സൂചന. ഇവരെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കാണിച്ച് കൊച്ചിയിലെ ട്രാവൽ ഏജൻസി പോലീസിനെയും ഇറ്റാലിയൻ കോൺസലേറ്റിനേയും സമീപിച്ചു. ചടങ്ങിന് തൊട്ട്മുൻപോ ശേഷമോ ഇവർ മുങ്ങിയതായാണ് സംശയിക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. ഇവരിൽ കൂടുതലും സ്ത്രീകളാണ്.
 
കൊച്ചി: 

മുംബൈ കേന്ദ്രമാക്കിയുളള സീഗൾ ടൂർസ് ആന്റ് ട്രാവൽസും നിരവധിപേരെ കാണാനില്ലെന്ന കാര്യം അറിയിച്ചിട്ടുണ്ട്. മറ്റൊരു ഏജൻസിയിൽനിന്ന് പോയ 22 പേരെക്കുറിച്ചും വിവരമെന്നുമില്ലെന്നും റിപ്പോർട്ടുകളുണ്ട്. പത്തുദിവസത്തെ വിസയാണ് സന്ദർശകർക്ക് ഇറ്റാലിയൻ കോൺസുലേറ്റ് അനുവദിച്ചിരുന്നത്. പതിനായിരത്തോളം മലയാളികളാണ് ഇറ്റലിയിലേക്ക് പോയത്. ഇവരിൽ പലരും റോമിലും വെനീസിലുമായിട്ടാണ് വിമാനമിറങ്ങിയത്.