ഉമ്മൻചാണ്ടിയുടെ മകന്റെ ഉറപ്പിച്ച വിവാഹം മുടങ്ങി
സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാനും, സിയാൽ ഡയറക്ടറുമായ സി.വി ജേക്കബിന്റെ മകനാണ് ഡോ. വിജു. അടുത്ത ഏപ്രിൽ 12ന് പുതുപ്പള്ളി പള്ളിയിൽ വച്ച് വിവാഹം നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ ഇതിനിടെ രണ്ട് കുടുംബങ്ങൾക്കുമിടയിൽ ഉടലെടുത്ത തർക്കങ്ങൾ ഉറപ്പിച്ച വിവാഹം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. ഇരു കുടുംബങ്ങളുമായി അടുത്ത ബന്ധം ഉള്ളവർക്ക് പോലും വിവാഹം ഉപേക്ഷിക്കാനുള്ള കാരണത്തേക്കുറിച്ച് വ്യക്തതയില്ല.
നേരത്തേ യൂത്ത് കോൺഗ്രസ് വേദികളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സജീവമായിരുന്ന ചാണ്ടി ഉമ്മൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിൽ നിന്നു പോലും വിട്ടുനിന്നിരുന്നു. അടുത്ത കാലത്തായി പൊതുപരിപാടികളിൽ കാണാനില്ലാത്ത ചാണ്ടി ഉമ്മനേക്കുറിച്ച് പല തരത്തിലുള്ള ആരോപണങ്ങളും ഇടക്കാലത്ത് ഉയർന്നുവന്നിരുന്നു.
സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടന്നു എന്ന ആരോപണത്തിലും ചാണ്ടി ഉമ്മന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. ഇത്തരം ആരോപണങ്ങൾ വിവാഹം മുടങ്ങുന്നതിലേക്ക് നയിച്ചെന്നാണ് സൂചന.
എന്നാൽ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ വിവാഹവുമായി ബന്ധപ്പെട്ട് വച്ച ചില ഉപാധികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പെൺകുട്ടിയുടെ കുംടുംബം പറഞ്ഞതിനാൽ ആലോചനയിൽ നിന്ന് പിൻമാറുകയായിരുന്നു എന്നും പറയുന്നുണ്ട്. കുടുംബ പ്രശ്‌നത്തേത്തുടർന്ന് വിവാഹ മോചനം നേടിയ ഉമ്മൻചാണ്ടിയുടെ മകളുടെ പുനർവിവാഹം അടുത്ത കാലത്തായിരുന്നു നടന്നത്.