കോൺഗ്രസിൽ സ്ത്രീകൾ നേർച്ചക്കോഴികൾ: പത്മജ വേണുഗോപാൽ

കോൺഗ്രസിൽ സ്ത്രീകൾ നേർച്ചക്കോഴികളാണെന്നും അർഹിക്കുന്ന സ്ഥാനങ്ങൾ ലഭിക്കുന്നില്ലെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ. പാർട്ടിയിൽ അധികാരസ്ഥാനങ്ങളിൽ നിന്ന് തഴയപ്പെടുകയാണെന്നും പത്മജ മനോരമ ന്യൂസിനോട് പറഞ്ഞു.
 

തിരുവനന്തപുരം: കോൺഗ്രസിൽ സ്ത്രീകൾ നേർച്ചക്കോഴികളാണെന്നും അർഹിക്കുന്ന സ്ഥാനങ്ങൾ ലഭിക്കുന്നില്ലെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ. പാർട്ടിയിൽ അധികാരസ്ഥാനങ്ങളിൽ നിന്ന് തഴയപ്പെടുകയാണെന്നും പത്മജ മനോരമ ന്യൂസിനോട് പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പിടിവാശി പാർട്ടിക്ക് ഗുണം ചെയ്യുമെന്നും പാമൊലിൻ കേസിൽ കരുണാകരനുണ്ടായ ദൗർഭാഗ്യം ഉമ്മൻചാണ്ടിക്കുണ്ടായില്ല എന്നത് സന്തോഷം നൽകുന്നുവെന്നും അവർ പറഞ്ഞു. തോൽക്കാൻ സാധ്യതയുള്ള സീറ്റ് സ്ത്രീകൾക്ക് നൽകുന്ന പതിവ് ഏർപ്പാട് പാർട്ടി അവസാനിപ്പിക്കണമെന്നും പത്മജ പറഞ്ഞു.