കള്ളിൽ കഞ്ചാവിന്റെ അംശം; ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Aug 27, 2021, 10:57 IST
കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടർനന് തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഏഴ് ദിവസത്തിനുള്ളിൽ ഷാപ്പ് ലൈസൻസികൾ വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് പൂർണമായും റദ്ദാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഡിസംബറിൽ പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്‍റെ അംശം കണ്ടെത്തിയത്. കള്ളിൽ കഞ്ചാവിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കള്ള് ഷാപ്പുകൾക്കെതിരെ കേസെടുത്തത്. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.