സ്വകാര്യ ബസ് സമരം മാറ്റി

വേതന വർധന സംബന്ധിച്ചു തൊഴിൽ മന്ത്രിയുമായി സംഘടനാ നേതാക്കൾ നടത്തിയ ചർച്ച ധാരണയിലെത്തിയതിനെ തുടർന്നു നാളെ മുതൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്താനിരുന്ന സമരം മാറ്റിവച്ചു. മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിയ യോഗത്തിലാണ് തീരുമാനം. പത്തു ദിവസത്തിനകം ഒരു ചർച്ച കൂടി നടത്താൻ തീരുമാനം ആയിട്ടുണ്ട്.
 


തിരുവനന്തപുരം:  വേതന വർധന സംബന്ധിച്ചു തൊഴിൽ മന്ത്രിയുമായി സംഘടനാ നേതാക്കൾ നടത്തിയ ചർച്ച ധാരണയിലെത്തിയതിനെ തുടർന്നു നാളെ മുതൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്താനിരുന്ന സമരം മാറ്റിവച്ചു. മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. പത്തു ദിവസത്തിനകം ഒരു ചർച്ച കൂടി നടത്താനും തീരുമാനം ആയിട്ടുണ്ട്.

തൊഴിലാളികളുടെ വേതന പുനർനിർണയം നടത്തേണ്ട സമയമായതിനെ തുടർന്ന് ഇതിനായി കമ്മിറ്റിക്കു രൂപം നൽകിയിരുന്നു. ചർച്ചയ്ക്കു ശേഷം ബസ് തൊഴിലാളി യൂണിയൻ കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നാണു സമരം മാറ്റിവച്ചത്.