വാഹനങ്ങളുടെ രസികന്‍ പ്രണയകഥ; അമേരിക്കന്‍ മലയാളിയുടെ ഷോര്‍ട്ട് ഫിലിം വൈറല്‍

വേറിട്ടൊരു പ്രണയകഥയാണിത്. പക്ഷേ കഥാപാത്രങ്ങള് എല്ലാവരും കളിപ്പാട്ട കാറുകള്!
 

വേറിട്ടൊരു പ്രണയകഥയാണിത്. പക്ഷേ കഥാപാത്രങ്ങള്‍ എല്ലാവരും കളിപ്പാട്ട കാറുകള്‍! അമേരിക്കന്‍ മലയാളിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സിജിത്ത് വള്ളിയാങ്കല്‍ സംവിധാനം നിര്‍വഹിച്ച ‘ഒരു പ്രേമകഥ’ എന്ന ഷോര്‍ട്ട് ഫിലിമാണ് വ്യത്യസ്തമായ പ്രമേയവുമായി ശ്രദ്ധ നേടുന്നത്. വാഹനങ്ങള്‍ തമ്മിലുള്ള പ്രണയവും വിരഹവും അനുബന്ധമായി ഏതു പ്രണയകഥകളിലുമുള്ള സംഘട്ടനവും ഗാനവും എല്ലാം ഈ ചിത്രത്തിലുണ്ട്. കാറുകള്‍ പ്രണയിക്കുന്ന ഈ ചിത്രം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ചിത്രത്തിന്റെ ആശയവും കഥയും എഡിറ്റിംഗും ഗാനരചനയും സംവിധാനവും സിജിത്ത് നിര്‍വഹിച്ചിരിക്കുന്നു. സന്ദീപ് വര്‍മയാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളേജ് പഠനകാലത്ത് ഇരുവരും ചേര്‍ന്ന് തയ്യാറാക്കിയ ഗാനമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രങ്ങളായ വാഹനങ്ങള്‍ക്കു വേണ്ടി രമേഷ്‌കുമാര്‍, ആര്‍ഷാ അഭിലാഷ്, ജോസ്‌ ജോസഫ്‌ കൊച്ചുപറമ്പില്‍, സജിത്ത്,  ഇന്ദു രമേഷ് തുടങ്ങിയവര്‍ ശബ്ദം നല്‍കി.

ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും നടന്നത്. സിജിത്തിന്റെ അമേരിക്കയിലെയും ഇന്ത്യയിലെയും സുഹൃത്തുക്കളാണ് ഒരു പ്രേമകഥയുടെ അണിയറ പ്രവര്‍ത്തകര്‍.

ചിത്രം കാണാം