കൊണ്ടോട്ടിയില്‍ എസ്‌ഐക്ക് കുത്തേറ്റു

 

മലപ്പുറം: കൊണ്ടോട്ടിയില്‍ എസ്‌ഐക്ക് കുത്തേറ്റു. കൊണ്ടോട്ടി പോലീസ് സ്‌റ്റേനിലെ എസ്‌ഐ ഒ.കെ.രാമചന്ദ്രനാണ് കുത്തേറ്റത്. പരാതി അന്വേഷിക്കാനെത്തിയപ്പോള്‍ കൈക്ക് കുത്തേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ സ്വദേശിയായ ഹരിയാണ് എസ്‌ഐയെ ആക്രമിച്ചത്.

കുത്തേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവമുണ്ടായത്. ബസാറിലെ ചെരുപ്പ് കമ്പനിയില്‍ പ്രശ്‌നമുണ്ടാക്കിയെന്ന പരാതിയില്‍ അന്വേഷണത്തിനാണ് പോലീസ് സംഘം എത്തിയത്. ഇതിനിടെ പ്രതി എസ്‌ഐയെ ആക്രമിക്കുകയായിരുന്നു.