കണ്ണൂരില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ബോംബുകള്‍ കണ്ടെത്തി

 

കണ്ണൂരില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെയാ ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് ബോംബുകള്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.

കണ്ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂള്‍ വൃത്തിയാക്കിയത്. ബോംബുകള്‍ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ പരിസരത്തും സമീപപ്രദേശങ്ങളിലും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി.