സമുദായ സംഘടനകള്‍ പ്രത്യേക സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കരുതെന്ന് ടിക്കാറാം മീണ

തെരഞ്ഞെടുപ്പില് പ്രത്യേക സ്ഥാനാര്ത്ഥികള്ക്ക് വേണ്ടി സമുദായ സംഘടനകള് വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണ.
 

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പ്രത്യേക സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സമുദായ സംഘടനകള്‍ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. എന്‍എസ്എസ് നിലപാട് ശരിദൂരമാക്കിയത് അപകടമുണ്ടാക്കിയെന്നും മീണ പറഞ്ഞു. സമുദായ സംഘടനകള്‍ ജാതി പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം യുദ്ധക്കളമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് യുഡിഎഫിന് അനുകൂല നിലപാട് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രതികരണം. എന്‍.എസ്.എസ് പരസ്യമായി പക്ഷം പിടിച്ചതില്‍ സ്വമേധയാ നടപടിയെടുക്കില്ല. എന്നാല്‍ പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും. ജാതിമത സംഘടനകള്‍ പരിധി തിരിച്ചറിഞ്ഞു വേണം തിരഞ്ഞെടുപ്പില്‍ പ്രതികരിക്കേണ്ടതെന്നും മീണ പറഞ്ഞു.

ജാതിമത സംഘടനകള്‍ പരിധി തിരിച്ചറിഞ്ഞ് വേണം തെരഞ്ഞെടുപ്പില്‍ പ്രതികരിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍എസ്എസ് പരസ്യമായി സ്വീകരിച്ച നിലപാടിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.