വ്യാജ കള്ള്: ആലപ്പുഴയിൽ ആറ് ഷാപ്പുകൾ പൂട്ടി

വ്യാജ കള്ള് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയിൽ ആറ് കള്ള് ഷാപ്പുകളുടെ ലൈസൻസ് മരവിപ്പിച്ചു. ഷാപ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ക്ലോറൽ ഹൈഡ്രൈറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
 

ആലപ്പുഴ: വ്യാജ കള്ള് കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയിൽ ആറ് കള്ള് ഷാപ്പുകളുടെ ലൈസൻസ് മരവിപ്പിച്ചു. ഷാപ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ക്ലോറൽ ഹൈഡ്രൈറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്‌സൈസ് മൊബൈൽ ലാബ് ശേഖരിച്ച സാമ്പിളുകളിൽ രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതോടെ തുടർ പരിശോധനക്ക് നിർദ്ദേശിക്കപ്പെടുകയായിരുന്നു.

ഇതിലും സ്ഥിരീകരണമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഷാപ്പുകൾ അടച്ച് പൂട്ടാൻ എക്‌സൈസ് വകുപ്പ് നിർദ്ദേശം നൽകിയത്. ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കുമെന്നാണറിയുന്നത്. ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാജ മദ്യം ഒഴുകാനുള്ള സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കുമെന്നാണ് സൂചന.