റോജിയുടെ മരണം: സമഗ്ര അന്വേഷണം നടത്തണമെന്ന് വി.എസ്

കിംസ് ആശുപത്രിയിലെ നേഴ്സിംഗ് വിദ്യാർത്ഥിനി റോജി റോയിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ട് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
 


തിരുവനന്തപുരം:
കിംസ് ആശുപത്രിയിലെ നേഴ്‌സിംഗ് വിദ്യാർത്ഥിനി റോജി റോയിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ട് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, റോജിയുടെ മരണം സംബന്ധിച്ച ദുരൂഹത കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ വൻപ്രക്ഷോഭ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കിംസ് ആശുപത്രിയിലെ അധികൃതർക്കെതിരെയും പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ആറിനായിരുന്നു തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പത്താം നിലയിൽ നിന്ന് റോജിയെ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.