വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം: വി.എസ്

വെള്ളക്കരം വർദ്ധന പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി ആദ്യം പിൻവലിക്കണം. ഈ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പിൻവലിച്ചില്ലെങ്കിൽ ഇതിനെതിരെ പ്രതികരിക്കുമെന്നും വി.എസ്. പറഞ്ഞു.
 

തിരുവനന്തപുരം: വെള്ളക്കരം വർദ്ധന പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി ആദ്യം പിൻവലിക്കണം. ഈ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പിൻവലിച്ചില്ലെങ്കിൽ ഇതിനെതിരെ പ്രതികരിക്കുമെന്നും വി.എസ്. പറഞ്ഞു.
സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായിരുന്നു. ഒരു കിലോ ലിറ്ററിന് നിലവിൽ നാല് രൂപ എന്നുള്ളതിന് ആറു രൂപയാക്കി ഉയർത്താനാണ് തീരുമാനം. 10,000 ലിറ്ററിന് മുകളിൽ വെള്ളം ഉപയോഗിക്കുന്നവർക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. 2008-ലാണ് കുടിവെള്ളക്കരം അവസാനമായി വർധിപ്പിച്ചത്.

ഇത് കൂടാതെ, സിഗരറ്റ്, മദ്യം, ബിയർ എന്നിവയുടെ നികുതി ഉയർത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭൂമി രജിസ്‌ട്രേഷൻ നികുതി വർദ്ധിപ്പിക്കാനും തീരുമാനമായി. സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുവഴി ആയിരം കോടിയുടെ അധിക വരുമാനം കണ്ടെത്താൻ കഴിയുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.