കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്: സി.ബി.ഐക്ക് തിരിച്ചടി

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ സലീംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസിൽ സി.ബി.ഐക്ക് തിരിച്ചടി.
 

 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ സലീംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസിൽ സി.ബി.ഐക്ക് തിരിച്ചടി. സലീംരാജ് അടക്കം പത്ത് പ്രതികളുടെ നുണപരിശോധന നടത്തണമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളി. തിരുവനന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് നടപടി.

പ്രതികളുടെ സമ്മതമില്ലാതെ നുണപരിശോധന നടത്തരുതെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നും കോടതി അറിയിച്ചു.