ബാർ കോഴക്കേസ്: രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും

ബാർ കോഴക്കേസിൽ രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് സർക്കാർ നിലപാടറിയിച്ചത്.
 

 

തിരുവനന്തപുരം: ബാർ കോഴക്കേസിൽ രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണ്ടെന്നും സർക്കാർ വ്യക്തമാക്കി. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് ബിജു രമേശ് നൽകിയ ഹർജിയിലാണ് നടപടി. ബാർ കോഴക്കേസ് മെയ് 5ന് കോടതി വീണ്ടും പരിഗണിക്കും.