മദ്യനയം: ബാറുടമകൾ എതിർ സത്യവാങ്മൂലം നൽകി

മദ്യനയത്തിൽ ബാറുടമകൾ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം വൻകിട ഹോട്ടലുകളെ സഹായിക്കാനാണെന്നും ബാറുടമകൾ സത്യവാങ്മൂലത്തിൽ ആരോപിച്ചു. മദ്യനയത്തിൽ കോടതി ഇടപെടുന്നതിന് തടസമില്ലെന്നും മദ്യനയത്തിന്റെ സാധുത ഹൈക്കോടതി പരിശോധിക്കണമെന്നും ബാറുടമകൾ ആവശ്യപ്പെട്ടു.
 

കൊച്ചി: മദ്യനയത്തിൽ ബാറുടമകൾ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം വൻകിട ഹോട്ടലുകളെ സഹായിക്കാനാണെന്നും ബാറുടമകൾ സത്യവാങ്മൂലത്തിൽ ആരോപിച്ചു. മദ്യനയത്തിൽ കോടതി ഇടപെടുന്നതിന് തടസമില്ലെന്നും മദ്യനയത്തിന്റെ സാധുത ഹൈക്കോടതി പരിശോധിക്കണമെന്നും ബാറുടമകൾ ആവശ്യപ്പെട്ടു.

60 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ച് പൂട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. മദ്യ വിൽപ്പന മൗലികാവകാശമല്ലെന്നും മദ്യനയം ഭരണഘടനാവിരുദ്ധമല്ലെന്നും വ്യക്തമാക്കി സർക്കാർ ഇന്നലെ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.