വി.കെ.ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര തുടരുന്നു; സ്ത്രീ പങ്കാളിത്തം ശ്രദ്ധേയം

പാലക്കാട് ഡിസിസിയുടെ നേതൃത്വത്തില് നടക്കുന്ന ജയ് ഹോ പദയാത്ര വിജയകരമായി മുന്നേറുന്നു. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് നയിക്കുന്ന പദയാത്രയുടെ മൂന്നാം ദിവസത്തെ ആദ്യ സമ്മേളനം പൊല്പ്പുള്ളിയില് പാലക്കാട് മുന് എംപി വി.എസ് വിജയരാഘവനാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ദിവസം കഴിയുന്തോറും പദയാത്രയില് വന് ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. പ്രതീക്ഷിച്ചതിലേറെ സ്ത്രീ പങ്കാളിത്തവും പദയാത്രയ്ക്ക് ലഭിക്കുന്നു.
 

പാലക്കാട്: പാലക്കാട് ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജയ് ഹോ പദയാത്ര വിജയകരമായി മുന്നേറുന്നു. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്രയുടെ മൂന്നാം ദിവസത്തെ ആദ്യ സമ്മേളനം പൊല്‍പ്പുള്ളിയില്‍ പാലക്കാട് മുന്‍ എംപി വി.എസ് വിജയരാഘവനാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ദിവസം കഴിയുന്തോറും പദയാത്രയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. പ്രതീക്ഷിച്ചതിലേറെ സ്ത്രീ പങ്കാളിത്തവും പദയാത്രയ്ക്ക് ലഭിക്കുന്നു.

പദയാത്രയിലും സ്വീകരണ കേന്ദ്രങ്ങളിലും നിരവധി സ്ത്രീകളാണ് എത്തുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ജില്ലയില്‍ വന്‍ ചലനമുണ്ടാക്കാന്‍ പദയാത്രക്കായി എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലന്‍ നയിച്ച പദയാത്രയെക്കാള്‍ വന്‍ വിജയമാകും വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര എന്ന് അണികളും വിലയിരുത്തുന്നു. വികെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര 25 ദിവസം കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പര്യടനം നടത്തും. 361 കിലോമീറ്ററാണ് സഞ്ചരിക്കുക.

ഡിസിസി പ്രസിഡന്റിന്റെ പദയാത്രയില്‍ ഗ്രൂപ്പ് വ്യത്യാസം മറികടന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കാനെത്തുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് പാലക്കാട്. അന്ന് എംപി വീരേന്ദ്രകുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അന്ന് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.

തനിക്ക് വേണ്ട സഹകരണം ലഭ്യമായില്ല എന്ന് വീരേന്ദ്രകുമാര്‍ തോല്‍വിയ്ക്ക് ശേഷം പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തവണ ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയായാല്‍ പാലക്കാട്ട് കടുത്ത മത്സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.