സോളാർ കേസിൽ മുഖ്യമന്ത്രിയുടെ മകനെ വിസ്തരിക്കണമെന്ന് വിഎസ്

സോളാർ കേസിൽ മുഖ്യമന്ത്രിയുടെ മകനെ വിസ്തരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ജുഡീഷ്യൽ കമ്മീഷന് മുൻപാകെയാണ് വി.എസ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ സുരക്ഷാ ജീവനക്കാരെയും വിസ്തരിക്കണമെന്നും ഇവർക്ക് സരിതയെക്കുറിച്ച് അറിയാമെന്നും വി.എസ് മൊഴി നൽകി. ഷീജാ ദാസ്, ഹസീന ബീഗം എന്നീ പോലീസുകാരെയാണ് വിസ്തരിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടത്.
 

തിരുവനന്തപുരം: സോളാർ കേസിൽ മുഖ്യമന്ത്രിയുടെ മകനെ വിസ്തരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ജുഡീഷ്യൽ കമ്മീഷന് മുൻപാകെയാണ് വി.എസ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ സുരക്ഷാ ജീവനക്കാരെയും വിസ്തരിക്കണമെന്നും ഇവർക്ക് സരിതയെക്കുറിച്ച് അറിയാമെന്നും വി.എസ് മൊഴി നൽകി. ഷീജാ ദാസ്, ഹസീന ബീഗം എന്നീ പോലീസുകാരെയാണ് വിസ്തരിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടത്.

സോളർ വിവാദത്തിൽ എന്തെങ്കിലും കഴമ്പുണ്ടോയെന്നാണ് കമ്മിഷൻ പരിശോധിക്കുന്നത്. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. നേരത്തെ പ്രതിപക്ഷ എംഎൽഎമാരായ തോമസ് ഐസക്, വി.എസ്.സുനിൽകുമാർ, പി.ശ്രീരാമകൃഷ്ണൻ എന്നിവരിൽ നിന്നും കമ്മിഷൻ തെളിവുകൾ ശേഖരിച്ചിരുന്നു.