സ്‌കൂളുകളിൽ ഇനി എട്ട് പീരിയഡ്: വി.എച്ച്.എസ്.ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് അംഗീകാരം

സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ പീരിയഡകളുടെ എണ്ണം എട്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കരിക്കുലം കമ്മറ്റിയുടേതാണു തീരുമാനം. നിലവിൽ ഏഴു പീരിയഡുകളാണുള്ളത്. കലാകായിക വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായിട്ടാണു തീരുമാനം. ആകെ പ്രവൃത്തിസമയത്തിലും ഇടവേളകളിലും മാറ്റംവരുത്താതെയാകും ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ എട്ടു പീരിയഡുകൾ നടപ്പാക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു മുമ്പുള്ള പീരിയഡുകൾ 40 മിനിറ്റും 4,5,6 പീരിയഡുകൾ 35 മിനിറ്റ് വീതവും 7,8 പീരിയഡുകൾ 30 മിനിറ്റ് വീതവുമായിരിക്കും.
 

തിരുവനന്തപുരം: സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ പീരിയഡകളുടെ എണ്ണം എട്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കരിക്കുലം കമ്മറ്റിയുടേതാണു തീരുമാനം. നിലവിൽ ഏഴു പീരിയഡുകളാണുള്ളത്. കലാകായിക വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായിട്ടാണു തീരുമാനം. ആകെ പ്രവൃത്തിസമയത്തിലും ഇടവേളകളിലും മാറ്റംവരുത്താതെയാകും ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ എട്ടു പീരിയഡുകൾ നടപ്പാക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു മുമ്പുള്ള പീരിയഡുകൾ 40 മിനിറ്റും 4,5,6 പീരിയഡുകൾ 35 മിനിറ്റ് വീതവും 7,8 പീരിയഡുകൾ 30 മിനിറ്റ് വീതവുമായിരിക്കും.

വെള്ളിയാഴ്ചകളിൽ 3,4 പീരിയഡുകൾ 35 മിനിറ്റുകളായി ക്രമീകരിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തിനും കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി. അടുത്തവർഷം മുതൽ പരിഷ്‌കരിച്ച സിലബസും പാഠപുസ്തകങ്ങളും ഏർപ്പെടുത്തും. 28 വർഷത്തിനിടയിൽ ആദ്യമായാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. രണ്ടാംവർഷ ഹയർസെക്കൻഡറിയിലെ 37 വിഷയങ്ങൾക്ക് എസ്.സി.ഇ.ആർ.ടി. പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ അടുത്തവർഷം നടപ്പാക്കും.