ഗാന്ധി ജയന്തിക്ക് യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ

 

ഗാന്ധി ജയന്തിക്ക് യാത്രക്കാർക്കായി പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ. 60 രൂപ വരെയുള്ള ദൂരം വെറും 20 രൂപയ്‌ക്ക് പരിധിയില്ലാതെ യാത്ര ആസ്വദിക്കാം. പേപ്പർ ക്യൂ ആർ, മൊബൈൽ ക്യൂ ആർ, കൊച്ചി വൺ കാർഡ് എന്നിവയിൽ ഈ പ്രത്യേക ഇളവ് ലഭിക്കും. രാവിലെ 6 മുതൽ 10.30 വരെ മറ്റ് ഓഫറുകൾ ലഭ്യമായിരിക്കില്ല.

കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്ക് ഇളവ് ക്യാഷ്ബാക്കായി ലഭിക്കും. മിനിമം ദരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ രണ്ടിനും തുടരും. ഐ.എസ്.എൽ മത്സരം നടക്കുന്ന ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവ്വീസും ഒരുക്കുന്നുണ്ട്. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് 11.30ന് ആയിരിക്കും. രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ഉണ്ടായിരിക്കും. മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ പോകാനുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങാനുള്ള ക്യൂ ഒഴിവാക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.