ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; യുഡിഎഫിന് ക്ഷീണം

എൽഡിഎഫ് ഏഴ്  സീറ്റുകൾ പിടിച്ചെടുത്തു, നാല് സീറ്റ് യുഡിഎഫ് തിരിച്ചുപിടിച്ചു
 

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്. 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി 20 വിജയം നേടി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്കെടുക്കുമ്പോഴാണ് എൽഡിഎഫ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി 20 നിലനിർത്തുകയായിരുന്നു. എൽഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് എൽഡിഎഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.


1. തിരുവനന്തപുരം- ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്- അഞ്ചുതെങ്ങ്- എൽഡിഎഫ് (യുഡിഎഫ്)

2. തിരുവനന്തപുരം- വർക്കല ബ്ലോക്ക് പഞ്ചായത്ത്- ഒറ്റൂർ- എൽഡിഎഫ്- (എൽഡിഎഫ്)

3. തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്ത്- മുണ്ടക്കൽ- എൽഡിഎഫ് (യുഡിഎഫ്)

4. തിരുവനന്തപുരം- തിരുപുറം ഗ്രാമപഞ്ചായത്ത്- പഴയകട- യുഡിഎഫ് (യുഡിഎഫ്)

5. തിരുവനന്തപുരം- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്- കല്ലറ-യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്)

6. പത്തനംതിട്ട- കുറ്റൂർ ഗ്രാമപഞ്ചായത്ത്- ഓതറ-യുഡിഎഫ് (യുഡിഎഫ്), സിറ്റിങ് സീറ്റിൽ എൽഡിഎഫ് മൂന്നാമതായി. UDF ജയിച്ചത് 2 വോട്ടിന്‌

7. പത്തനംതിട്ട- കുന്നന്താനം ഗ്രാമപഞ്ചായത്ത്- വള്ളോക്കുന്ന്- യുഡിഎഫ് (എൽഡിഎഫ്)

8. പത്തനംതിട്ട-അരുവാപ്പുലം ഗ്രാമപഞ്ചായത്ത്- കല്ലേലി-യുഡിഎഫ് (യുഡിഎഫ്)

9. പത്തനംതിട്ട- റാന്നി ഗ്രാമപഞ്ചായത്ത്- ബ്ലോക്ക് പടി-യുഡിഎഫ് (യുഡിഎഫ്)

10. കോട്ടയം-മീനടം ഗ്രാമപഞ്ചായത്ത്- ചീരംകുളം-യുഡിഎഫ് (യുഡിഎഫ്)

11. കോട്ടയം- കോട്ടയം ജില്ലാ പഞ്ചായത്ത്- തൃക്കൊടിത്താനം എൽഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്), ചങ്ങനാശ്ശേരി എംഎൽഎയുടെ സിറ്റിങ് സീറ്റിലാണ് LDF ലീഡ് ചെയ്യുന്നത്‌

12. കോട്ടയം- പാമ്പാടി ഗ്രാമ പഞ്ചായത്ത് - കുമ്പന്താനം- എൽഡിഎഫ് (യുഡിഎഫ്)

13. ഇടുക്കി-മുട്ടം ഗ്രാമപഞ്ചായത്ത്- തുടങ്ങനാട്- യുഡിഎഫ് (എൽഡിഎഫ്)

14. എറണാകുളം-വടക്കേക്കര ഗ്രാമപഞ്ചായത്ത്- മടപ്ലാതുരുത്ത് കിഴക്ക്- യുഡിഎഫ് (യുഡിഎഫ്)

15. എറണാകുളം-പൂതൃക്ക ഗ്രാമപഞ്ചായത്ത്- കോലഞ്ചേരി ഈസ്റ്റ്- ട്വന്റി 20 (ട്വന്റി 20)

16. എറണാകുളം-പാറക്കടവ് ഗ്രാമപഞ്ചായത്ത്- പുളിയനം തെക്ക്- (എൽഡിഎഫ്) എൽഡിഎഫ്

17. എറണാകുളം-കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ-അയ്യപ്പൻകാവ്- യുഡിഎഫ് (യുഡിഎഫ്)

18. തൃശ്ശൂർ-വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്- തളി- യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്)

19. തൃശ്ശൂർ-വള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത്-എടത്തിരിഞ്ഞി-എൽഡിഎഫ് (എൽഡിഎഫ്)

20. തൃശ്ശൂർ-തളിക്കുളം ഗ്രാമപഞ്ചായത്ത്- ആര്യംപാടം-എൽഡിഎഫ് (എൽഡിഎഫ്)

21. തൃശ്ശൂർ- ചേലക്കര ഗ്രാമപഞ്ചായത്ത്- കുറുമല കിഴക്കുമുറി- യുഡിഎഫ് (എൽഡിഎഫ്)

22. തൃശ്ശൂർ-ചാലക്കുടി മുനിസിപ്പാലിറ്റി-മുനിസിപ്പൽ ഓഫീസ്- യുഡിഎഫ് (യുഡിഎഫ്)

23. പാലക്കാട്- പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്- പറക്കാട്ടുചള്ള- എൽഡിഎഫ് (എൽഡിഎഫ്)

24. പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്-പല്ലശ്ശന- എൽഡിഎഫ് ലീഡ് ചെയ്യുന്നു (എൽഡിഎഫ്)

25. പാലക്കാട്- ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി- പരുത്തിക്കാവ്- (എൽഡിഎഫ് ടോസിലൂടെ വിജയിച്ചു) യുഡിഎഫ്, സുമേഷ് അച്യുതൻ എംഎൽഎയുടെ സിറ്റിങ് സീറ്റ്‌

26. പാലക്കാട്- മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്- ഹേമാംബിക നഗർ- എൽഡിഎഫ് (എൽഡിഎഫ്)

27. പാലക്കാട്-ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്- അത്തിപ്പൊറ്റ- എൽഡിഎഫ് (യുഡിഎഫ്)

28. പാലക്കാട്- കരിമ്പ ഗ്രാമപഞ്ചായത്ത്- വെട്ടം-യുഡിഎഫ് (യുഡിഎഫ്)

29. പാലക്കാട്- ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രാഗംകോർണർ- യുഡിഎഫ് (എൽഡിഎഫ്)

30. മലപ്പുറം-വേങ്ങര ഗ്രാമപഞ്ചായത്ത്- പൂങ്കുടായ- യുഡിഎഫ് (യുഡിഎഫ്)

31. മലപ്പുറം-മങ്കട ഗ്രാമപഞ്ചായത്ത്- കടന്നമണ്ണ- എൽഡിഎഫ് (എൽഡിഎഫ്)

32. മലപ്പുറം- കാലടി ഗ്രാമപഞ്ചായത്ത്- വെറൂർ- എൽഡിഎഫ് (എൽഡിഎഫ്)

33. മലപ്പുറം- താനാളൂർ ഗ്രാമപഞ്ചായത്ത്- മൂലക്കൽ- യുഡിഎഫ് (യുഡിഎഫ്)

34. കോഴിക്കോട്- കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ കുറ്റിച്ചിറ- യുഡിഎഫ് (യുഡിഎഫ്)

35. കണ്ണൂർ- പെരളശ്ശേരി ഗ്രാമപഞ്ചായത്ത്- ബാവോഡ് ഈസ്റ്റ്- എൽഡിഎഫ് (യുഡിഎഫ്)

36. കണ്ണൂർ- മട്ടന്നൂർ മുനിസിപ്പാലിറ്റി- ഉരുവച്ചാൽ-എൽഡിഎഫ് (എൽഡിഎഫ്)

37. വയനാട്- മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് -പള്ളിക്കൽ- യുഡിഎഫ് (യുഡിഎഫ്)

38. കാസർകോട്- പിലിക്കോട് ഗ്രാമ പഞ്ചായത്ത്- പിലിക്കോട്- എൽഡിഎഫ് (എൽഡിഎഫ്)