മലങ്കര സൊസൈറ്റി ലാഭവിഹിതം നല്‍കി

 

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചു വരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ 35,000 അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കി. മലങ്കര മള്‍ട്ടിസ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രൊമോട്ടറും ബ്രാന്‍ഡ് അംബാസഡറുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍)യുടെ സാന്നിധ്യത്തില്‍ തൃശ്ശൂര്‍ 'ഡി ബി സി എല്‍ സി' ഹാളില്‍ നടന്നു. സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്ത പൊതു യോഗത്തില്‍ ജിസ്സോ ബേബി (സി.എം.ഡി) അദ്ധ്യക്ഷത വഹിക്കുകയും കോര്‍ കമ്മിറ്റി മെമ്പറായ അനില്‍ സി പി സ്വാഗതം പറയുകയും റിട്ടയേര്‍ഡ് കമാന്‍ഡറും ഡയറക്ടറുമായ തോമസ് കോശി നന്ദി അറിയിക്കുകയും ചെയ്തു. 

ആയിരക്കണക്കിന് മെമ്പര്‍മാര്‍ പങ്കെടുത്ത പൊതുയോഗത്തില്‍ വെച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം അംഗീകരിക്കുകയും ബോചെ മെമ്പര്‍മാര്‍ക്കുള്ള ലാഭവിഹിതം വിതരണം ചെയ്യുകയും ചെയ്തു. വളരെ ചുരുങ്ങിയ കാലയളവില്‍തന്നെ രാജ്യത്തെ സഹകരണ മേഖലയില്‍ അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കുന്ന വിരലിലെണ്ണാവുന്ന മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികളില്‍ ഒന്നായി മലങ്കര ക്രെഡിറ്റ് സൊസൈറ്റി മാറിയിരിക്കുന്നു. 

ഗൃഹോപകരണ വായ്പ, 24 മണിക്കൂറും 365 ദിവസവും മെമ്പര്‍മാര്‍ക്കായി സ്വര്‍ണപ്പണയ വായ്പ, കൂടാതെ വാഹന വായ്പ, ഭൂപണയ വായ്പ എന്നിങ്ങനെ നിരവധി വായ്പാ സൗകര്യങ്ങളും ഉയര്‍ന്ന പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികളുമാണ് സൊസൈറ്റി അംഗങ്ങള്‍ക്കായി നല്‍കുന്നത്. കൃഷിരംഗത്തും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം വയനാട്ടില്‍ സ്ഥാപിക്കുകയുണ്ടായി. 

മെമ്പര്‍മാരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുവാനും ലോണുകള്‍ കൊടുക്കുവാനും അധികാരം ഉള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി, അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 4500 കോടിയുടെ ബിസിനസ്സും 1500ല്‍ പരം ജോലിക്കാരുമായി സഹകരണ മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം ആകുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ്.