ബംഗളൂരുവിൽ മലയാളി യുവതിയെ പങ്കാളി കുക്കർ കൊണ്ട് തലക്കടിച്ചു കൊന്നു
Aug 27, 2023, 18:40 IST
ബംഗളൂരുവിൽ മലയാളി യുവതിയെ പങ്കാളി കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിനി ദേവ (24) ആണ് കൊല്ലപ്പെട്ടത്. കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതി കൊല്ലം സ്വദേശി വൈഷ്ണവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരായ ഇവർ മൂന്നു വർഷമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഇരുവരും തമ്മിൽ ശനിയാഴ്ച വാക്കേറ്റമുണ്ടായതായി അയൽവാസികൾ പറഞ്ഞു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബേഗൂരിന് അടുത്തുള്ള ന്യൂ മികോല ഔട്ടിലാണ് സംഭവം.