മമ്മൂ‌ട്ടിക്ക് കോവിഡ് ;താരം ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍

 

ചലച്ചിത്രതാരം മമ്മൂട്ടിക്ക് കോവിഡ് പോസറ്റീവെന്ന് റിപ്പോർട്ട്. സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു അദേഹം. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിർത്തിവച്ചു. കടവന്ത്ര ഇളംകുളത്തുള്ള വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോൾ താരം. മമ്മൂട്ടി പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചെറിയ ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.