വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടുത്തം; 25 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു
Nov 20, 2023, 11:38 IST
വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതിനാൽ ആളപായമില്ല. ഒന്നിലധികം ഫയർ എഞ്ചിനുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ നാവികസേനയുടെ കപ്പൽ എത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാനായത്. 30 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. ഇന്നലെ അർദ്ധരാത്രിയാണ് ബോട്ടുകൾക്ക് തീപിടിച്ചത്.
സാമൂഹ്യവിരുദ്ധർ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശാഖപട്ടണം പോലീസ് കേസെടുത്തു.