പ്രധാനമന്ത്രി വയനാട്ടിലെത്തി; ദുരിതബാധിതരെ കണ്ട് മോദി
ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം നടത്തിയശേഷമാണ് മോദി ചൂരൽമലയിലെത്തിയത്.
Aug 10, 2024, 15:07 IST
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരന്തഭൂമി സന്ദർശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു. സൈന്യം ചൂരൽമലയിൽ നിർമ്മിച്ച ബെയ്‍ലി പാലത്തിലൂടെ നടന്ന് നരേന്ദ്ര മോദി മറുകരയിലെത്തി. കൽപറ്റയിൽ നിന്ന് റോഡ് മാർഗമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. വെള്ളാർമല സ്കൂളിന്റെ പുറകുവശത്തെ തകർന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്.
ആദ്യം ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയശേഷം കൽപറ്റയിൽ ഹെലികോപ്റ്റർ ഇറങ്ങി. തുടർന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക് പോകുകയായിരുന്നു. വ്യോമനിരീക്ഷണം നടത്തിയശേഷം ദുരന്തഭൂമി നടന്നു കാണുകയും ചെയ്തു.