മധ്യപ്രദേശിന്‍റെ ഹൃദയത്തില്‍ മോദിയുണ്ട്, മോദിയുടെ ഹൃദയത്തിൽ മധ്യപ്രദേശും; വിജയം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നതായി ശിവരാജ് സിങ് ചൗഹാന്‍
Dec 3, 2023, 12:26 IST
നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ബിജെപി വിജയം പ്രധാമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിക്കുന്നുവെന്നു ശിവരാജ് സിങ് ചൗഹാന്‍. പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിൽ മധ്യപ്രദേശ് ഉണ്ടെന്നും മധ്യപ്രദേശിന്‍റെ ഹൃദയത്തിൽ പ്രധാനമന്ത്രിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി മോദി ഇവിടെ പൊതു റാലികൾ നടത്തി ജനങ്ങളോട് അഭ്യർത്ഥിച്ചു. അത് ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു.അതിന്‍റെ ഫലമാണ് ഈ വിജയം എന്നും അദ്ദേഹം പറഞ്ഞു.
230 സീറ്റുകളില്‍ 156 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് ചെയുന്നത്. വെറും 71 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.