തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
Updated: Sep 1, 2023, 13:36 IST
തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. അഭിദേവ് ആണ് മരിച്ചത്. അമ്മ രമ്യ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്.