പിഴ അടക്കാത്തവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് 

 


എ ഐ ക്യാമറകൾ വഴി ലഭിക്കുന്ന പിഴ അടക്കാത്തവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ മുതലാണ് നിയമങ്ങൾ കർശനമാക്കുക. പിഴ അടയ്ക്കാത്തവർക്ക് ഇനി പുക പരിശോധന നടത്താൻ കഴിയില്ല. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന എ ഐ അവലോകന യോഗത്തിലാണ് തീരുമാനം. 139 കോടിയിലധികം പിഴചുമത്താവുന്ന നിയമലംഘനം ഇതുവരെ നടന്നിട്ടുണ്ടെങ്കിലും 21.5 കോടി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 


എ ഐ കാമറ സ്ഥാപിച്ചതിന് ശേഷം നിയമലംഘനങ്ങളും വാഹനാപകടങ്ങളും കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. 2023 ജൂൺമുതൽ ഒക്ടോബർ 31വരെ 1263 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. 2022-ൽ ഇതേ കാലയളവിൽ 1669 മരണമുണ്ടായി.