ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; വിധി നാളെ 

 

കേരളത്തെ  നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ വിധി നാളെ. ബിഹാർ സ്വദേശി അസ്ഫാക്ക് ആണ് കേസിൽ പ്രതി. തന്റെ പൊന്നു മോളെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് അഞ്ചുവയസുകാരിയുടെ 'അമ്മ പറഞ്ഞു.

ജൂലൈ 28 നാണു ബിഹാർ സ്വദേശികളായ തൊഴിലാളികളുടെ അഞ്ചു വയസുകാരിയായ മകളെ കാണാനില്ലെന്ന് അമ്മ ആലുവ ഈസ്റ്റ് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച സൂചന വച്ച് അസ്ഫാക്ക് ആലത്തിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ലഹരിയിലായിരുന്ന അസ്ഫാക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ് ആദ്യം പൊലീസിനു മൊഴി നൽകിയത്.

എന്നാല്‍1 8 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ജൂലൈ 29 നു ആലുവ മാർക്കറ്റിനു സമീപത്തെ മാലിന്യങ്ങള്‍ക്കിടയിൽ നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ്‌ കണ്ടെത്തുകയായിരുന്നു.