ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പോലീസിനെ വിമർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ 

 

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മലയാളികൾ മുഴുവൻ ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സാഹചര്യമാണ്. കേരള പൊലീസിന്റെ പണി ഫേസ്ബുക്കിലൂടെ മാപ്പ്‍ അപേക്ഷിക്കൽ അല്ല. അതിനുവേണ്ടിയല്ല പൊലീസ് സേനയെ സൃഷ്ടിച്ചിരിക്കുന്നതെന്നും വി മുരളീധരൻ വിമർശിച്ചു.

'അൽപ്പമെങ്കിലും നാണം ഉണ്ടെങ്കിൽ പ്രതിയെ പിടിച്ചു എന്ന വീരവാദം പൊലീസ് പറയില്ല. പകൽ നടന്ന കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പൊലീസിന് സാധിച്ചില്ല. ഒരു രാത്രി മുഴുവൻ പ്രതിക്ക് പൊലീസിനെ വഴിതെറ്റിക്കാൻ സാധിച്ചു. ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആരാണ് എന്ന് കണ്ടെത്തണം. കുട്ടികൾ പുറത്തിറങ്ങിയാൽ ഒന്നുകിൽ നരാധമന്മാർ കടിച്ചുകീറും അല്ലെങ്കിൽ തെരുവുനായ്ക്കൾ കടിച്ചു കൊല്ലും. അതാണ് കേരളത്തിലെ സ്ഥിതി', കേന്ദ്രമന്ത്രി പ്രതികരിച്ചു.