നന്ദകുമാര്‍ കളരിക്കല്‍ മറ്റു ഗവേഷകരോടും മോശമായി പെരുമാറി; അനുഭവം വിവരിച്ച് എഴുത്തുകാരന്‍ ജീവന്‍ ജോബ് തോമസ്

ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന എംജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി. മോഹനനെ പിന്തുണച്ച് ആരോപണ വിധേയനായ അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കലിന് കീഴില്‍ ഗവേഷകനായിരുന്ന എഴുത്തുകാരന്‍ ജീവന്‍ ജോബ് തോമസ്.

 

ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം നടത്തുന്ന എംജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി. മോഹനനെ പിന്തുണച്ച് സര്‍വകലാശാലയിലെ മുന്‍ ഗവേഷകനും എഴുത്തുകാരനുമായ ജീവന്‍ ജോബ് തോമസ്. നന്ദകുമാര്‍ കളരിക്കലിന് കീഴില്‍ ഗവേഷണം നടത്തിയ ജീവന്‍, തനിക്കും അധ്യാപകനില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങള്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു. പല തരം മുന്‍വിധികള്‍ വച്ചു കൊണ്ട് ഗവേഷകരോടും വിദ്യാര്‍ത്ഥികളോടും അദ്ദേഹം പെരുമാറുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. ഒരധ്യാപകന്‍ എന്ന നിലയില്‍ തുടരാന്‍ ഒരു കാരണവശാലും അര്‍ഹതയില്ലാത്ത മട്ടിലുള്ള അനേകം അനേകം പരാമര്‍ശങ്ങളും പ്രവര്‍ത്തികളും നന്ദകുമാര്‍ കളരിക്കല്‍ നടത്തുന്നത് ഏറ്റവും അടുത്ത് നിന്ന് അനുഭവിച്ച ഒരാളാണ് ഞാന്‍. ആത്മാഭിമാനമുള്ള ആരും വേദനിക്കാതെ ആ ലാബില്‍ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല-ജീവന്‍ കുറിച്ചു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിനെതിരെയും ജീവന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. നന്ദകുമാറിന്റെ അബ്യൂസീവായ ബിഹേവിയറിനെ കുറിച്ച് അറിയാത്ത ആളല്ല സാബു തോമസ്. എന്ന് മാത്രമല്ല, ദീപ പി മോഹന്‍ പഠിക്കാനായി എത്തും മുന്‍പുപോലും വിദ്യാര്‍ത്ഥികളുമായി നന്ദകുമാറിനുണ്ടായ പ്രശ്‌നങ്ങളില്‍ മധ്യസ്ഥന്റെ റോള്‍ വഹിച്ച് നന്ദകുമാറിന് അനുകൂലമാക്കി മാറ്റിയത് സാബു തോമസ് തന്നെയാണ്. ഇതൊന്നും ഹറാസ്‌മെന്റോ അബ്യൂസോ അല്ല, എക്‌സലന്‍സിനു വേണ്ടിയുള്ള പ്രഷര്‍ മാത്രമാണെന്ന കപട ന്യായത്തിന്റെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന വലിയ പ്രക്രിയയുടെ നേതൃത്വം വഹിക്കുന്നത് സാബു തോമസ് തന്നെയാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. അക്കാദമിക്ക് എക്‌സലന്‍സിന്റെ ന്യായങ്ങള്‍ ഉന്നയിച്ച് സാബു തോമസിനെ ന്യായീകരിക്കുന്നവര്‍ മനസിലാക്കാത്തതോ ഓര്‍ക്കാതെ പോകുന്നതോ ആയ കാര്യം ഇന്ന് നിങ്ങള്‍ കാണുന്ന നന്ദകുമാര്‍ കളരിക്കല്‍ സാബു തോമസിന്റെ ഗ്ലോറിഫൈഡ് ടൂള്‍ മാത്രമാണ് എന്നകാര്യമാണെന്നും ജീവന്‍ കൂട്ടിച്ചേര്‍ക്കുന്നു.

പോസ്റ്റ് വായിക്കാം