ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
Aug 24, 2023, 09:55 IST
69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തിൽ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മലയാളത്തിൽ നിന്നും ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിക്കും ചില അവാർഡുകൾക്ക് സാധ്യതയുണ്ട്. മികച്ച മലയാള ചിത്ര എന്ന അവാർഡിൻറെ അവസാന പട്ടികയിൽ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാൻ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം.