പാകിസ്ഥാന്‍ ഈ വര്‍ഷം നടത്തിയത് 2050 വെടിനിര്‍ത്തല്‍ കരാര് ലംഘനങ്ങള്‍; കൊല്ലപ്പെട്ടത് 21 ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഈ വര്ഷം 2050 വെടിനിര്ത്തല് കരാര് ലംഘനങ്ങള് നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. 21 ഇന്ത്യക്കാര്‍ക്ക് ഇതേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായി. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് പിന്തുണ കൊടുക്കുന്നതിലുള്‍പ്പെടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങൡ പാകിസ്ഥാന് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും സമാധാനം പാലിക്കണമെന്നും പാകിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ പ്രകോപനങ്ങളോട് സമചിത്തതയോടെയാണ് ഇന്ത്യന്‍ സൈന്യം പ്രതികരിക്കുന്നത്. എന്നാല്‍ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാറുണ്ടെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.
ജമ്മു കാശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ പുറത്തു വിടുന്നത്.