ദിവസം 4 ജിബി ഡേറ്റ! ആരും നല്‍കാത്ത ഓഫറുമായി ബിഎസ്എന്‍എല്‍
ദിവസവും 4 ജിബി ഡേറ്റ വീതം നല്കുന്ന വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. നാളെ മുതല്‍ നിലവില്‍ വരുന്ന ഈ ഓഫറിന് 444 രൂപയാണ് നല്‍കേണ്ടത്. 90 ദിവസത്തെ കാലാവധിയും പ്ലാനിനുണ്ട്. നിലവിലുള്ള ഓഫറുകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
Jun 16, 2017, 18:16 IST
ന്യൂഡല്‍ഹി: ദിവസവും 4 ജിബി ഡേറ്റ വീതം നല്കുന്ന വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. നാളെ മുതല്‍ നിലവില്‍ വരുന്ന ഈ ഓഫറിന് 444 രൂപയാണ് നല്‍കേണ്ടത്. 90 ദിവസത്തെ കാലാവധിയും പ്ലാനിനുണ്ട്. നിലവിലുള്ള ഓഫറുകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
3 ജിബി ദിവസവും നല്കുന്ന 333 രൂപയുടെ ട്രിപ്പിള്‍ ഏസ് എന്ന പ്ലാനിന്റെ കാലാവധി 90 ദിവസത്തില്‍ നിന്ന് 60 ദിവസമാക്കി കുറച്ചു. 159 രൂപയുടെ വോയ്സ് പ്ലാന്‍ 28 ദിവസമായും കുറച്ചു. 20300 സെക്കന്‍ഡ് സൗജന്യ കോള്‍ അനുവദിച്ചിരുന്ന പദ്ധതിക്ക് 30 ദിവസമായിരുന്നു കാലാവധി.
179 രൂപയ്ക്ക് 23,800 സെക്കന്‍ഡ് സൗജന്യ കോള്‍ നല്കുന്ന പുതിയ ഓഫറും ഇവയ്ക്കൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ദിവസവും 4 ജിബി ഡേറ്റ നിലവില്‍ ഒരു സേവന ദാതാവും നല്‍കുന്നില്ല.