മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടാന്‍ സാധ്യത
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. അവസാന വിവരങ്ങളനുസരിച്ച് കോണ്ഗ്രസ് 117 സീറ്റില് മുന്നേറ്റം തുടരുകയാണ്. ബി.ജെ.പി നേരത്തെ മുന്നിട്ടു നിന്നിരുന്നെങ്കിലും പിന്നീട് പിന്നോക്കം പോയി. നിലവില് 103 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ട് നില്ക്കുന്നത്. ബി.എസ്.പി അഞ്ച് സീറ്റിലും മുന്നേറുന്നുണ്ട്. നേരത്തെ രാജസ്ഥാനില് കോണ്ഗ്രസിന് പിന്തുണ നല്കുമെന്ന് ബി.എസ്.പി പ്രഖ്യാപിച്ചിരുന്നു. ബി.എസ്.പി പിന്തുണ കൂടി ലഭിച്ചാല് മധ്യപ്രദേശില് സര്ക്കാര് രൂപികരിക്കാന് കോണ്ഗ്രസിന് സാധിച്ചേക്കും. എന്നാല് അവസാന ലാപ്പിലെ ഫലങ്ങള് നിര്‍ണായകമായേക്കും.
പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നൂറില്‍ താഴെ വോട്ടുകള്‍ക്കാണ് പല സ്ഥാനാര്‍ത്ഥികളും മുന്നിട്ട് നില്‍ക്കുന്നത്. അവസാനഘട്ട ഫലങ്ങള്‍ ഇതോടെ നിര്‍ണായകമാവും. അതേസമയം കോണ്‍ഗ്രസ് പാളയം വലിയ ആത്മവിശ്വാസത്തിലാണ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഏതാണ്ട് 59 ഓളം സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത സംസ്ഥാന നേതാക്കളുടെ അടിയന്തര യോഗം അല്‍പ്പ സമയത്തിനകം ആരംഭിക്കും.
മധ്യപ്രദേശിലെ നിര്‍ണായക സ്വാധീന മേഖലകളില്‍ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം പരാജയത്തിന്റെ വക്കിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടി വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.