ഭീകരാക്രമണത്തിന് ഉപയോഗിച്ചത് 60 കിലോ സ്‌ഫോടകവസ്തുക്കള്‍; ഒരു മൃതദേഹം തെറിച്ചു വീണത് 80 മീറ്റര്‍ അകലെ

ചൊവ്വാഴ്ച പുല്വാമയിലുണ്ടായ ഭീകരാക്രമണത്തില് ഉപയോഗിച്ചത് 60 കിലോ സ്ഫോടകവസ്തുക്കള്. അതീവ സ്ഫോടന ശേഷിയുള്ള ആര്ഡിഎക്സാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. ജെയ്ഷെ മുഹമ്മദ് ചാവേറായ ആദില് അഹമ്മദ് ദാര് 350 കിലോ സ്ഫോടകവസ്തുക്കള് നിറച്ച സ്കോര്പ്പിയോ സിആര്പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്ട്ടുകള്. എന്നാല് സ്കോര്പ്പിയോ ആയിരുന്നില്ല, സെഡാന് വിഭാഗത്തിലുള്ള വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
 

ശ്രീനഗര്‍: ചൊവ്വാഴ്ച പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 60 കിലോ സ്‌ഫോടകവസ്തുക്കള്‍. അതീവ സ്‌ഫോടന ശേഷിയുള്ള ആര്‍ഡിഎക്‌സാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദാര്‍ 350 കിലോ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്‌കോര്‍പ്പിയോ ആയിരുന്നില്ല, സെഡാന്‍ വിഭാഗത്തിലുള്ള വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

സ്‌ഫോടനം 150 മീറ്റര്‍ ചുറ്റളവില്‍ നാശം വിതച്ചു. വാഹനം ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നില്ല, പകരം ബസിന് അടുത്തെത്തിയശേഷം സ്‌ഫോടനം നടത്തുകയായിരുന്നു. കോണ്‍വോയിലുണ്ടായിരുന്ന 78 ബസുകളെ ഓവര്‍ടേക്ക് ചെയ്തതിനു ശേഷമാണ് സ്‌ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു സൈനികന്റെ മൃതദേഹം 80 മീറ്റര്‍ അകലേക്ക് തെറിച്ചു.

ഘനമേറിയ ചട്ടക്കൂടുകള്‍ പോലും തുളച്ചുകയറുന്ന വിധത്തിലായിരുന്നു സ്‌ഫോടകവസ്തു തയ്യാറാക്കിയിരുന്നത്. സ്‌ഫോടനത്തില്‍ ഭടന്‍മാര്‍ സഞ്ചരിച്ച ബസ് ചിതറിത്തെറിച്ചു. ചിതറിയ മനുഷ്യ ശരീരഭാഗങ്ങള്‍ 100 മീറ്റര്‍ ചുറ്റളവില്‍ തെറിച്ചു വീണിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തകാലത്ത് ജമ്മു കാശ്മീരിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.