അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു; ചിത്രങ്ങള്‍ പുറത്ത്
കൊച്ചി: പായ് വഞ്ചിയില് ഗോള്ഡന് ഗ്ലോബ് പ്രയാണം നടത്തുന്നതിനിടെ അപകടത്തില്പ്പെട്ട കമാന്ഡര് അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. പായ് വഞ്ചി കണ്ടെത്തിയിട്ട് മണിക്കൂറുകളായിട്ടും പ്രതികൂല കാലാവസ്ഥ മൂലം അഭിലാഷിനെ രക്ഷപ്പെടുത്താന് കഴിഞ്ഞിരുന്നില്ല. ഇന്ത്യന് നാവികസേനയുടെ കപ്പല് ഐഎന്എസ് സത്പുരയാണ് മലയാളി നാവികനെ രക്ഷിക്കാനുള്ള ശ്രമങ്ങള് നടത്തുന്നത്. കൂടാതെ ഓസ്ട്രേലിയന് സംഘവും രക്ഷാദൗത്യത്തില് പങ്കെടുക്കുന്നുണ്ട്. രാവിലെ ഇന്ത്യന് നേവിയുടെ പി-81 വിമാനം അഭിലാഷിന്റെ വ കണ്ടെത്തിയിരുന്നു.
വഞ്ചിയുടെ പായ്മരം തകര്‍ന്ന് അഭിലാഷിന്റെ മുതുകിന് പരിക്കേറ്റതായിട്ടാണ് സൂചന. തനിക്ക് പായ്ക്കപ്പലില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും, നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നുമാണ് അവസാനമായി അഭിലാഷില്‍ നിന്ന് ലഭിച്ച സന്ദേശം. പായ് വഞ്ചിയുള്ള പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് ഇവിടെ കാറ്റടിക്കുന്നത്. അഭിലാഷ് നേവിയുടെ എയര്‍ക്രാഫ്റ്റിന് നേരെ സിഗ്‌നല്‍ കാണിച്ചതായി ഗോള്‍ഡന്‍ ഗ്ലോബ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രങ്ങള്‍ കാണാം.