അഭിനന്ദന്‍ പാകിസ്ഥാനിലെ തേയില പരസ്യത്തില്‍? സോഷ്യല്‍ മീഡിയ പ്രചാരണത്തിനു പിന്നിലെ സത്യം ഇതാണ്

ന്യൂഡല്‍ഹി: മിഗ് 21 വിമാനം തകര്ന്ന് പാകിസ്ഥാനില് പിടിയിലായ അഭിനന്ദന് വര്ത്തമാന് സംസാരിക്കുന്ന വീഡിയോ തേയിലയുടെ പരസ്യത്തില്. പാകിസ്ഥാന് തേയില ബ്രാന്ഡായ തപാല് ടീയുടെ പരസ്യത്തിലാണ് അഭിനന്ദന് സംസാരിക്കുന്ന വീഡിയോയില് നിന്നുള്ള ശകലങ്ങള് ഉള്പ്പെടുത്തിയത്. തേയിലക്കമ്പനിയുടെ ഒറിജിനല് പരസ്യത്തില് ഇത് ഉള്പ്പെടുത്തിയിട്ടുണ്ടെന്ന സോഷ്യല് മീഡിയ പ്രചാരണവും ശക്തമായി നടന്നു.
എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാക് കരസേന അഭിനന്ദനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പുറത്തു വിട്ട വീഡിയോകളിലൊന്നില്‍ നിന്നുള്ള ശകലങ്ങളാണ് പരസ്യത്തില്‍ ചേര്‍ത്തിരിക്കുന്നത്. ചായ കുടിച്ചുകൊണ്ടു നില്‍ക്കുന്ന അഭിനന്ദനോട് പാക് മേജര്‍ ചായ എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത് അതിന് ചാല ഫന്റാസ്റ്റിക്കാണെന്ന് അഭിനന്ദന്‍ മറുപടി പറയുന്നതുമായ ഭാഗമാണ് ഇത്.
വീഡിയോ കാണാം