ശബരിമല കോടതിയലക്ഷ്യക്കേസുകളില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറി

ശബരിമല വിധി സംബന്ധിച്ച കോടതിയലക്ഷ്യക്കേസുകളില് തീരുമാനമെടുക്കുന്നതില് നിന്ന് അറ്റോര്ണി ജനറല് കെ.കെ.വേണുഗോപാല് പിന്മാറി. ശബരിമല വിധിയെ എതിര്ത്ത രംഗത്തെത്തിയിട്ടുള്ള വേണുഗോപാല് പിന്മാറ്റത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല. ജനവികാരം മാനിക്കണമെന്നായിരുന്നു വിധിയെക്കുറിച്ച് വേണുഗോപാല് പ്രതികരിച്ചത്. അറ്റോര്ണി ജനറല് ആകുന്നതിനു മുമ്പ് ശബരിമലക്കേസില് വേണുഗോപാല് ദേവസ്വം ബോര്ഡിനു വേണ്ടി ഹാജരായിരുന്നു.
 

ന്യൂഡല്‍ഹി: ശബരിമല വിധി സംബന്ധിച്ച കോടതിയലക്ഷ്യക്കേസുകളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്‍മാറി. ശബരിമല വിധിയെ എതിര്‍ത്ത രംഗത്തെത്തിയിട്ടുള്ള വേണുഗോപാല്‍ പിന്‍മാറ്റത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല. ജനവികാരം മാനിക്കണമെന്നായിരുന്നു വിധിയെക്കുറിച്ച് വേണുഗോപാല്‍ പ്രതികരിച്ചത്. അറ്റോര്‍ണി ജനറല്‍ ആകുന്നതിനു മുമ്പ് ശബരിമലക്കേസില്‍ വേണുഗോപാല്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായിരുന്നു.

വ്യത്യസ്ത നിലപാടുള്ളതിനാലാണ് വേണുഗോപാല്‍ പിന്‍മാറിയതെന്നാണ് കരുതുന്നത്. കേസില്‍ തീരുമാനമെടുക്കാനുള്ള ചുമതല അസി.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതിയലക്ഷ്യക്കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞാല്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകേണ്ടി വരും. പിന്മാറ്റത്തിന് ഇതും കാരണമാകാമെന്നും സൂചനയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബത്തിലെ രാമരാജവര്‍മ്മ, ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നടപടിക്കായി അപേക്ഷ ലഭിച്ചിരിക്കുന്നത്.

അഭിഭാഷകരായ ഡോ.ഗീനാകുമാരി, എ.വി.വര്‍ഷ എന്നിരാണ് എജിയെ സമീപിച്ചത്. അറ്റോര്‍ണി ജനറലാണ് ഈ അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട ഇതുവരെ 42 കേസുകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.