മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു; ഇരുപതുകാരന്‍ പിടിയില്‍

രാജസ്ഥാന് സ്വദേശിയായ മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസില് ഇരുപതുകാരന് പിടിയിലായി. മുംബൈയിലെ അന്ധേരി സ്വദേശിയായ സെയ്ദാണ് ബാങ്കൂര് പോലീസിന്റെ പിടിയിലായിരിക്കുന്നത്. സഹൃത്തും മോഡലുമായ മാനസി ദീക്ഷിതിനെ (20)യാണ് ഇയാള് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാനസിയുമായി വാക്കുതര്ക്കത്തിലേര്പ്പെട്ട ശേഷം തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സെയ്ത് മൊഴി നല്കിയിട്ടുണ്ട്.
 

മുംബൈ: രാജസ്ഥാന്‍ സ്വദേശിയായ മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച കേസില്‍ ഇരുപതുകാരന്‍ പിടിയിലായി. മുംബൈയിലെ അന്ധേരി സ്വദേശിയായ സെയ്ദാണ് ബാങ്കൂര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സുഹൃത്തും മോഡലുമായ മാനസി ദീക്ഷിതിനെ (20)യാണ് ഇയാള്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാനസിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷം തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സെയ്ത് മൊഴി നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെയാണ് സെയ്തും മാനസിയും പരിചയപ്പെടുന്നത്. രാജസ്ഥാന്‍ സ്വദേശിനിയായ മാനസി മോഡലിംഗ് രംഗത്തേക്ക് കൂടുതലായി ശ്രദ്ധ ചെലുത്തുന്നതിനായാണ് മുംബൈയിലേക്ക് എത്തുന്നത്. സെയ്ദിനെ കാണാനായി അന്ധേരിയിലെ ഫ്‌ളാറ്റിലെത്തിയതായിരുന്നു മാനസി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു. സെയ്ദ് മാനസിയെ ചുറ്റികകൊണ്ട് പിന്നില്‍ നിന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തു.

മൃതദേഹവുമായി സെയ്ദ് സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവറാണ് പോലീസിനെ വിവരമറിയിക്കുന്നത്. സെയ്ദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതായും എയര്‍പോര്‍ട്ടിലേക്ക് ബുക്ക് ചെയ്‌തെങ്കിലും പിന്നീട് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും ഡ്രൈവര്‍ പോലീസിനെ അറിയിച്ചു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെയ്ദിനെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.