പ്രാധാന്യം കൊടുത്തത് പ്രതിമയ്ക്കും പേരുമാറ്റത്തിനും; തിരിച്ചടിയില്‍ വിമര്‍ശനവുമായി ബിജെപി എംപി
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില് പിന്നാക്കം പോയതിന് പാര്ട്ടിക്കെതിരെ രൂക്ഷ വിമര്ശനവുമായി ബിജെപി എംപി. രാജ്യസഭാ എംപിയായ സഞ്ജയ് കാകഡെയാണ് വിമര്ശനവുമായി രംഗത്തെത്തിയത്. 2014ല് കൊണ്ടുവന്ന ലക്ഷ്യം മറന്നതാണ് തിരിച്ചടിക്ക് കാരണമെന്ന കാകഡെ പറഞ്ഞു.
Dec 11, 2018, 17:54 IST
മുംബൈ: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില് പിന്നാക്കം പോയതിന് പാര്ട്ടിക്കെതിരെ രൂക്ഷ വിമര്ശനവുമായി ബിജെപി എംപി. രാജ്യസഭാ എംപിയായ സഞ്ജയ് കാകഡെയാണ് വിമര്ശനവുമായി രംഗത്തെത്തിയത്. 2014ല് കൊണ്ടുവന്ന ലക്ഷ്യം മറന്നതാണ് തിരിച്ചടിക്ക് കാരണമെന്ന കാകഡെ പറഞ്ഞു.
വികസനത്തിനു പകരം ശ്രദ്ധയൂന്നിയത് രാമക്ഷേത്രത്തിലും പ്രതിമകളിലും പേരുമാറ്റങ്ങളിലുമാണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും പരാജയപ്പെടുമെന്ന് തനിക്ക് അറിയാമെന്നും മധ്യപ്രദേശിലെ ലീഡ് അതിശയമാണെന്നും കാകഡെ വ്യ
ക്തമാക്കി.
തെരഞ്ഞെടുപ്പു ഫലങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് ഈ വിമര്‍ശനമെന്നതാണ് ശ്രദ്ധേയം. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് കാകഡെ.