കള്ളപ്പണം: മുഴുവൻ പേരുകളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

വിദേശബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. ചിലരുടെ പേരുകൾ മാത്രം വെളിപ്പെടുത്തിയ സർക്കാർ നടപടി ശരിയല്ല. കള്ളപ്പണക്കാരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നും കോടതി പറഞ്ഞു. മുഴുവൻ പേരുകളും നാളെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
 
ന്യൂഡൽഹി:

കള്ളപ്പണ നിക്ഷേപമുള്ള ഏഴു പേരുടെ വിവരങ്ങൾ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുറത്തു വിട്ടിരുന്നു. ഡാബർ ഗ്രൂപ്പ് മേധാവി പ്രദീപ് ബർമൻ, ഗുജറാത്തിലെ സ്വർണവ്യാപാരിയായ പങ്കജ് ചിമൻലാൽ ലോധ്യ, ഗോവയിലെ ഖനി കമ്പനിയായ ടിംബ്ലോയുടെ ഉടമ രാധ സതീഷ് ടിംബ്ലോ, ഡയറക്ടർമാരായ ചേതൻ, റോഹൻ, അന്ന, മല്ലിക എസ്. ടിംബ്ലോ എന്നിവരുടെ പേരാണ് കേന്ദ്രം പുറത്ത് വിട്ടത്.