ബി.എം.ഡബ്ല്യൂ മരത്തിലിടിച്ച് മൂന്നായി ചിതറി; രണ്ട് മരണം

റോഡരികിലുളള മരത്തിൽ ബി.എം.ഡബ്ല്യൂ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാർ മൂന്ന് കഷണങ്ങളായി മുറിഞ്ഞു. പഞ്ചാബിലെ ലുധിയാന സാരാഭാ നഗർ റോഡിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
 


ലുധിയാന: റോഡരികിലുളള മരത്തിൽ ബി.എം.ഡബ്ല്യൂ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാർ മൂന്ന് കഷണങ്ങളായി മുറിഞ്ഞു. പഞ്ചാബിലെ ലുധിയാന സാരാഭാ നഗർ റോഡിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഗഗൻ ശർമ, രജത് ദുവ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് എ.ഡി.ജി.പി പരംജിത് സിംഗ് പറഞ്ഞു. പരുക്കേറ്റ കാർ ഉടമ ധനി റാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറിലുണ്ടായിരുന്നവർ 25 നും 27 നുമിടയിൽ പ്രായമുളളവരായിരുന്നെന്ന് പോലീസ് പറഞ്ഞു. അമിത വേഗതയാണ് അപടക കാരണമെന്ന് കരുതുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.