മയക്കുമരുന്നുപയോഗം: ബ്രിട്ടീഷ് ദമ്പതിമാർ മരിച്ച നിലയിൽ

താജ്മഹൽ സന്ദർശിക്കാനെത്തിയ വിദേശികളായ യാത്രക്കാരെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ബ്രിട്ടീഷ് പൗരത്വമുളള 29 വയസുകാരനേയും 24 വയസുകാരിയേയുമാണ് ദുരുഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ആഗ്രയിലെ മായാ ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇരുവരും.
 


ആഗ്ര: താജ്മഹൽ സന്ദർശിക്കാനെത്തിയ വിദേശികളായ യാത്രക്കാരെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ബ്രിട്ടീഷ് പൗരത്വമുളള 29 വയസുകാരനേയും 24 വയസുകാരിയേയുമാണ് ദുരുഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ആഗ്രയിലെ മായാ ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇരുവരും. മുറി തുറക്കാത്തതിനേത്തുടർന്ന് പൂട്ട് പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൽ കണ്ടെത്തിയത്.

ഡിപ്രഷൻ രോഗികൾ ഉപയോഗിക്കുന്നതരം മരുന്നുകളും പലതരം ഗുളികകളും മുറിയിൽ നിന്നും കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് ശലഭ് മാത്തൂർ പറഞ്ഞു. രണ്ട് പേരും ഛർദ്ദിച്ച നിലയിലായിരുന്നു കിടന്നിരുന്നത്. അമിതമായ മയക്കുമരുന്ന് ഉപയോഗമാകാം മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.