ഒഡീഷയിൽ ബസ് മരത്തിലിടിച്ച് 11 പേർ മരിച്ചു

ഒഡീഷയിൽ നാടകസംഘം സഞ്ചരിച്ച ബസ് മരത്തിലിടിച്ച് 11 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ഭുവനേശ്വറിൽനിന്ന് 700 കിലോമീറ്റർ അകലെ ജാരിഗോണിന് സമീപമുള്ള വനപ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
 


ഭുവനേശ്വർ: ഒഡീഷയിൽ നാടകസംഘം സഞ്ചരിച്ച ബസ് മരത്തിലിടിച്ച് 11 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ഭുവനേശ്വറിൽനിന്ന് 700 കിലോമീറ്റർ അകലെ ജാരിഗോണിന് സമീപമുള്ള വനപ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. 50 പേർ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് സൂചന.