ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോം വര്‍ക്ക് വേണ്ട; ബാഗുകളുടെ ഭാരം കുറയ്ക്കണം; പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നിര്ദേശങ്ങളുമായി കേന്ദ്ര സര്ക്കാര്. സ്കൂള് കുട്ടികള്ക്ക് മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുണ്ടാക്കുന്ന പഠന രീതികളില് സമഗ്രമായ മാറ്റം കൊണ്ടുവരാന് സഹായിക്കുന്നതാണ് പുതിയ നിര്ദേശങ്ങള്. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠനം ലഘൂകരിക്കുന്നതാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്ക്ക് നല്കിയിരിക്കുന്ന നിര്ദേശങ്ങളില് പ്രധാനം.
സ്‌കൂള്‍ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുക, ഒന്ന് രണ്ട് ക്ലാസുകളില്‍ ഹോം വര്‍ക്ക് പാടില്ല, ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ ഭാഷയും കണക്കും മാത്രമെ പഠിപ്പിക്കേണ്ടതുള്ളു, മൂന്ന്, നാല് ക്ലാസുകളില്‍ കണക്ക്, ഭാഷ, പരിസ്ഥിതിപഠനം എന്നിവ മതിയെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ബാഗുകളുടെ ഭാരപരിധി സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
1, 2 ക്ലാസുകളില്‍ 1.5 കിലോയില്‍ കൂടാന്‍ പാടില്ലെന്നും പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം 5 കിലോയില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബാഗുകളുടെ പരമാവധി ഭാരം യഥാക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. ക്ലാസ് 1, 2 (1.5 കിലോ), 3, 4 (3 കിലോ) 6, 7 (4 കിലോ) 8,9 ( 4.5 കിലോ) 10ാം ക്ലാസ് (5 കിലോ)
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ നിര്‍ദേശം കൈമാറിയിട്ടുണ്ട്. കുട്ടികളുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള യാതൊരുവിധ പഠനരീതികളും അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നാണ് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.