പീഡനത്തിരയായ അഞ്ചാം ക്ലാസുകാരി ഗര്‍ഭിണിയായി; സ്‌കൂള്‍ പ്രിന്‍സിപ്പലും ക്ലര്‍ക്കും പിടിയില്‍

അഞ്ചാം ക്ലാസുകാരി പീഡനത്തിനിരയായി ഗര്ഭിണിയായ സംഭവത്തില് സ്കൂള് പ്രിന്സിപ്പലും ക്ലര്ക്കും അറസ്റ്റില്. ഉത്തര് പ്രദേശിലെ പാറ്റ്നയില് ഫുല്വാരിഷ് ഷരീഫ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവമുണ്ടായത്. ഒമ്പതു മാസമായി സ്വകാര്യ സ്കൂള് പ്രിന്സിപ്പലും ക്ലര്ക്കും പെണ്കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 

പാറ്റ്‌ന: അഞ്ചാം ക്ലാസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ക്ലര്‍ക്കും അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ പാറ്റ്‌നയില്‍ ഫുല്‍വാരിഷ് ഷരീഫ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. ഒമ്പതു മാസമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലും ക്ലര്‍ക്കും പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയിലെത്തിയപ്പോളാണ് പെണ്‍കുട്ടി മൂന്നാഴ്ച ഗര്‍ഭിണിയാണെന്ന കാര്യം മനസിലായത്. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പരീക്ഷാ പേപ്പര്‍ നോക്കാന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

കത്തി കാട്ടിയും പീഡനദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പിന്നീടുള്ള പീഡനം. ക്ലര്‍ക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രിന്‍സിപ്പലിന്റെ ചേംബറിലുള്ള രഹസ്യ മുറിയിലായിരുന്നു പീഡനം. ഇവിടെനിന്ന് കത്തി കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളുടെ ഫോണില്‍ നിന്ന് കുട്ടിയുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.